
കല്ലമ്പലം: ദേശീയപാതയിൽ കടുവയിൽ പള്ളിക്ക് സമീപം ചൊവ്വാഴ്ച രാത്രി 11ന് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. നാവായിക്കുളം ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന് കിഴക്കുവശം തൃക്കോവിൽവട്ടം പണയിൽ പുത്തൻ വീട്ടിൽ തങ്കമണി-ജഗദീശൻ ദമ്പതികളുടെ മകൻ രാജേഷ് (33)ആണ് മരിച്ചത്. കൂടെ യാത്ര ചെയ്‌തിരുന്ന ഇരുപത്തെട്ടാം മൈൽ പന്തുവിള മാടൻനട സ്വദേശി രാകേഷ് ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കൊല്ലം ഭാഗത്തേക്ക് പോയ കാറും എതിർ ദിശയിൽ വന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. രാജേഷിനെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിവാഹിതനാണ്. സഹോദരൻ:രാജു.