wee

നെയ്യാറ്റിൻകര : ആരോഗ്യമേഖലയിൽ പുതിയൊരു കൈത്താങ്ങായി നെയ്യാറ്റിൻകര നഗരസഭ പ്രദേശത്തെ വിവിധ മേഖലകളിൽ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്ക് തുടക്കം കുറിച്ചു.നഗരസഭയിലെ ആറാലുംമൂട്,മൂന്നുകല്ലിൻമൂട്, മുട്ടയ്ക്കാട്, കൃഷ്ണപുരം, നാരായണപുരം,പിരായുംമൂട് എന്നീ വാർഡുകളിലാണ് പുതുതായി വെൽനസ് സെന്ററുകൾ ആരംഭിച്ചത്.സെന്ററുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ പ്രിയാ സരേഷ് അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജെ.ജോസ് ഫ്രാങ്ക്ളിൻ,കെ.കെ.ഷിബു,എൻ.കെ.അനിതകുമാരി,ആർ.അജിത, ഡോ.എം.എ.സാദത്ത്,ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഷിബുരാജ് കൃഷ്ണ,കൗൺസിലർമാരായ ഷാമില , ഗ്രാമം പ്രവീൺ,സരേഷ്,നഗരസഭ സെക്രട്ടറി സാനന്ദസിംഗ് എന്നിവർ പങ്കെടുത്തു.തിങ്കൾ മുതൽ ശനി വരെ ഉച്ചയ്ക്ക് ഒന്നു മുതൽ 6 മണിവരെയാണ് സെന്ററുകളുടെ പ്രവർത്തനം.