
കടൽത്തീരത്തുനിന്ന് ഹോട്ടു ലുക്ക് ചിത്രങ്ങളുമായി പ്രിയ വാര്യർ. വെളുപ്പ് ഒൗട്ട് ഫിറ്റ് ധരിച്ച് ഹോട്ടുലുക്കിൽ തിളങ്ങുന്ന ചിത്രങ്ങളാണ് പ്രിയ പങ്കുവച്ചത്. അവൾ ആകാശത്തുനിന്നു വീണു. അവന്റെ സ്വപ്നങ്ങളുടെ മടിത്തട്ടിലേക്ക് ഇതായിരുന്നു ചിത്രത്തിന് നൽകുന്ന കുറിപ്പ്. ജാനകിയുടെ ഒൗട്ട് ഫിറ്റിൽ ശ്രീഗേഷ് വാസനാണ് മേക്കപ്പ്. . ഇസോഗ്രാഫിയാണ് ചിത്രങ്ങൾ പകർത്തിയത്. ഒറ്റരാത്രികൊണ്ട് ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന താരമായി മാറുകയും നാഷണൽ ക്രഷ് എന്ന വിളിപ്പേര് ലഭിക്കുകയും ചെയ്ത താരമാണ് പ്രിയ വാര്യർ. ഒരു അഡാർ ലൗ എന്ന ആദ്യസിനിമ ഇറങ്ങുംമുൻപേ സമൂഹ മാദ്ധ്യമങ്ങളിൽ ഒരുപാടു ആരാധകരെ ലഭിക്കുകയും ചെയ്തു.
ബോളിവുഡിൽ വരെ സാന്നിദ്ധ്യം അറിയിച്ച പ്രിയ വാര്യർ തെന്നിന്ത്യയിലും സജീവം. യാരിയൻ 2 ആണ് ബോളിവുഡിൽ പ്രിയയുടെ അരങ്ങേറ്റ ചിത്രം. മൂന്ന് ബോളിവുഡ് ചിത്രങ്ങൾ കൂടിയുണ്ട്.