
വെളുപ്പ് സാരിയിൽ കൂടുതൽ അഴകായ് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് നടി മീര വാസുദേവ്. കുടുംബ വിളക്ക് സീരിയലിൽ സുമിത്രിയായി തിളങ്ങുന്ന മീരയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
സംഗീത് പൂക്കാട്ട് പകർത്തിയതാണ് ചിത്രങ്ങൾ. ഉണ്ണിമായ ദാസാണ് മേക്കപ്പ്. റൊസാലിയ ബുട്ടീക്കുലിലെ കോസ്യുറ്റുമാണ് മീര ധരിച്ചിരിക്കുന്നത്. തമിഴിൽ കാവേരി എന്ന തമിഴ് സീരിയലിൽ അഭിനയിച്ചാണ് മീര വാസുദേവ് അഭിനയ രംഗത്തേക്ക് എത്തുന്നത്. തെലുങ്ക്, ഹിന്ദി സിനിമകളിൽ അഭിനയിച്ചെങ്കിലും മീരയുടെ കരിയർ മാറ്റി മറിച്ചത് മലയാളത്തിൽ എത്തിയശേഷമാണ്.
മോഹൻലാലിനെ നായകനാക്കി ബ്ളെസി സംവിധാനം ചെയ്ത തന്മാത്ര സിനിമയിലെ നായിക വേഷമാണ് മീര ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ച കഥാപാത്രം.മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച സിനിമയിൽ ഒന്നാണ് തന്മാത്ര.