l

സിംപിൾ, നാടൻ ലുക്കിലാണ് ന‌ടി അഞ്ജു കുര്യനെ ആരാധകർ കണ്ടിട്ടുള്ളത്. എന്നാൽ കുറച്ചു ദിവസങ്ങളായി അഞ്ജു സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത് അല്പം ഗ്ളാമറസായ ചിത്രങ്ങളാണ്. എന്താണ് പെട്ടെന്നൊരു മാറ്റം, വന്നുവന്നു ഡ്രസിന്റെ ഇറക്കം കുറയുന്നല്ലേ, നേരത്തെ ഇഷ്ടമായിരുന്നു. ഇപ്പോൾ ഇഷ്ടമല്ല. എന്നിങ്ങനെയാണ് അഞ്ജുവിന്റെ തമിഴ് ആരാധകരുടെ കമന്റുകൾ. സിനിമയിലും ഇത്തരം വേഷം ചെയ്യണമെന്ന് ഒരു കൂട്ടം ആരാധകർ. പ്ളാൻ ബി ആക്ഷൻസിനുവേണ്ടി ജിബിൻ ആർട്ടിസ്റ്റ് പകർത്തിയതാണ് അഞ്ജുവിന്റെ ഗ്ളാമർ ചിത്രങ്ങൾ.

ആസിഫ് അലി ചിത്രം കവി ഉദ്ദേശിച്ചതിലൂടെയാണ് അഞ്ജു ആദ്യമായി നായികയാവുന്നത്. തമിഴിൽ സൂപ്പർ ഹിറ്റായ ചില മ്യൂസിക് വീഡിയോയുടെ ഭാഗമായതോടെ അഞ്ജുവിന് ധാരാളം ആരാധകരെ അവിടെ നിന്ന് ലഭിച്ചു. ഞാൻ പ്രകാശൻ, മേപ്പടിയാൻ എന്നിവയാണ് മറ്റു മലയാള ചിത്രങ്ങൾ.