വർക്കല:അരങ്ങ് കഥകളി രംഗകലാവേദിയുടെ വാർഷികാഘോഷവും കഥകളി സംഗീതജ്ഞൻ വർക്കല ശ്രീനിവാസൻ അനുസ്മരണവും 23ന് വൈകിട്ട് 4ന് പുന്നമൂട് ഹൃഷികേശ ക്ഷേത്ര ഒാഡിറ്റോറിയത്തിൽ നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്യും.ഡോ.എം.ജയരാജു അദ്ധ്യക്ഷത വഹിക്കും. ഡോ.പി.കെ.സുകുമാരൻ, ഡോ.എസ്.ജയപ്രകാശ്,കലാമണ്ഡലം സുദേവൻ,കെ.തുളസീധരൻപിളള തുടങ്ങിയവർ സംസാരിക്കും 5 മണി മുതൽ ദേവയാനിചരിതം കഥകളി.