
ശിവഗിരി: ശ്രീനാരായണഗുരുദേവന്റെ തത്വദർശനത്തിലധിഷ്ഠിതമായ അഹിംസാത്മക ജീവിതമാണ് ലോകത്തിന് അനിവാര്യമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അംഗവും കാസർകോട് ബങ്കളം ശ്രീനാരായണ ആശ്രമം സെക്രട്ടറിയുമായ സ്വാമി സുരേശ്വരാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നടക്കുന്ന ആദ്ധ്യാത്മിക സത്സംഗ പ്രഭാഷണ പരമ്പരയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ഡോ. സുശീല, മാതൃസഭ കേന്ദ്രസമിതി വൈസ് ചെയർപേഴ്സൺ ഷൈലജ പൊന്നപ്പൻ എന്നിവർ സംസാരിച്ചു.