setto-athijeevana-yathra

ആറ്റിങ്ങൽ : സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ‌് ഓർഗനൈസേഷൻ - സെറ്റോ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന അതിജീവനയാത്രയ്ക്ക് ആറ്റിങ്ങലിൽ സ്വീകരണം നൽകി. കിളിമാനൂർ നിന്ന് ആറ്റിങ്ങലെത്തിയ ജാഥ കിഴക്കേ നാലുമുക്കിലെ വക്കം ജി സ്ക്വയറിൽ വച്ച് വർക്കല കഹാർ ഉദ്ഘാടനം ചെയ്തു‌. എൻ.ജി.ഒ അസോസിയേഷൻ നോർത്ത് ജില്ലാ സെക്രട്ടറി വി.ഷാജി അദ്ധ്യക്ഷത വഹിച്ചു. കെ.പി.എസ്.ടി.എ സംസ്ഥാന നിർവാഹക സമിതി അംഗം എൻ.സാബു, സെറ്റോ സംസ്ഥാന ചെയർമാനും ജാഥ ക്യാപ്ടനുമായ ചവറ ജയകുമാർ, സെറ്റോ സംസ്ഥാന കൺവീനറും ജാഥ വൈസ് ക്യാപ്ടനുമായ കെ.അബ്ദുൾ മജീദ്,ജാഥ മാനേജർ കെ.സി. സുബ്രഹ്മണ്യൻ,സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ഇർഷാദ്,എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺ കുമാർ,എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം.ജാഫർഖാൻ,കെ.പി.എസ്.ടി.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ,സംസ്ഥാന സെക്രട്ടറി അനിൽ വെഞ്ഞാറമൂട്,എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ട്രഷറർ തോമസ് ഹെർബിറ്റ്,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ജി.എസ്. ഉമാശങ്കർ,വി.പി.ദിനേശ്,എ.പി.സുനിൽ,കെ.പി.എസ്.ടി.എ ഭാരവാഹികളായ ആർ.ശ്രീകുമാർ,ബിജു തോമസ്,എ.ആർ.ഷമീം,പ്രദീപ് നാരായൺ,അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.എസ്.പ്രശാന്ത്കുമാർ,സെറ്റോ ജില്ലാ ചെയർമാൻ ടി.ഒ.ശ്രീകുമാർ,സെറ്റോ ജില്ലാ കൺവീനർ സി.ആർ.ആത്മകുമാർ,ബ്രാഞ്ച് സെക്രട്ടറി എസ്.ഷിഹാബുദ്ദീൻ,മനോഷ് കുറുപ്പ്,സി.എസ്.വിനോദ്,ടി.യു.സഞ്ജീവ്,പി.രാജേഷ് തുടങ്ങിയവർ പങ്കെടുത്തു. ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ലീവ് സറണ്ടർ പുനഃസ്ഥാപിക്കുക,ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക,പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് 2024 ജനുവരി 24ന് സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായാണ് അതിജീവനയാത്ര നടത്തുന്നത്. അതിജീവന യാത്ര ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും.