
വിവാഹ വേഷത്തിൽ നിൽക്കുന്ന തന്റെ പുതിയ ചിത്രങ്ങളുമായി നടി വീണ നായർ. കല്യാണപ്പെണ്ണ്, എല്ലാം പെട്ടെന്നായിരുന്നു എന്ന കുറിപ്പോടെയാണ് വീണ ചിത്രങ്ങൾ പങ്കുവച്ചത്.രണ്ടാം വിവാഹമായോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് വീണയുടെ ചിത്രങ്ങൾ. അതേസമയം ആരാണ് വരൻ എന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്. കല്യാണപ്പെണ്ണ് സുന്ദരിയായിട്ടുണ്ടെന്നാണ് ചിലരുടെ കമന്റ് . എന്നാൽ ഇതൊരു ഫോട്ടോഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ്.
ആർ.ജെ. അമനെ പ്രണയിച്ചു വിവാഹം ചെയ്തതും പിന്നീട് ഇവർ വേർപിരിഞ്ഞതും വീണ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിട്ടുള്ളതാണ്. രണ്ടാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളെല്ലാം ചിരിച്ചുതള്ളിയ വീണ വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ചപ്പോൾ ആരാധകരും ഞെട്ടി.