general

ബാലരാമപുരം:പള്ളിച്ചൽ പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയും കെടുകാര്യസ്ഥതക്കെതിരെ പള്ളിച്ചൽ,​ നരുവാമൂട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രാവച്ചമ്പലം ജംഗ്ഷനിൽ നിന്നും പള്ളിച്ചൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.മാർച്ച് ആരംഭിക്കും. തുടർന്ന് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ. ശക്തൻ ഉദ്ഘാടനം ചെയ്തു.പള്ളിച്ചൽ മണ്ഡലം പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.നരുവാമൂട് മണ്ഡലം പ്രസിഡന്റ് മൊട്ടമൂട് അമ്പിളി സ്വാഗതമാശംസിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി സുബോധൻ മുഖ്യപ്രഭാഷണം നടത്തി.മുൻ ഡി.സി.സി സെക്രട്ടറി എം. മണികണ്ഠൻ,​ ഡി.സി.സി സെക്രട്ടറിമാരായ മുത്തുകൃഷ്ണൻ, ബ്ലോക്ക് പ്രസി‌ഡന്റ് സി.വേണു,​​ മനീഷ് രാജ്,​ അഡ്വ.സഞ്ജയൻ,​ നരുവാമൂട് ജോയ്,​ ഡി.സി.സി മെമ്പർമാരായ പെരിങ്ങമല വിജയൻ,​ പ്രാവച്ചമ്പലം ബേക്കർ,​ ഇടയ്ക്കോട് ജനാർദ്ദനൻ,​ മെമ്പർമാരായ ഭഗവതിനട ശിവകുമാർ,​ പഞ്ചായത്ത് മെമ്പർ പള്ളിച്ചൽ സതീഷ്,​ മഹിളാകോൺഗ്രസ് ജില്ലാ സെക്രട്ടറി മല്ലികാദാസ്,​ രാജിമോൾ,​ ദിവ്യ,​ താന്നിവിള സുരേഷ്,​കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജൻ,​ നരുവാമൂട് ചന്ദ്രൻ,​ വെടിവെച്ചാൻകോവിൽ വിജയൻ,​ പുന്നമൂട് ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.