തിരുവനന്തപുരം: വൈസ്ചാൻസലർ രജിസ്ട്രാർക്ക് രേഖാമൂലം നിർദ്ദേശം നൽകിയിട്ടും കേരള സർവകലാശാലാ ആസ്ഥാനത്തിന്റെ കവാടത്തിൽ ഗവർണർക്കെതിരെ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്തില്ല. ഇത്തരം ബാനറുകൾ വാഴ്സിറ്റിയുടെ പ്രതിച്ഛായ നശിപ്പിക്കുന്നതാണെന്നും ഉടൻ നീക്കണമെന്നും രജിസ്ട്രാർക്ക് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ രേഖാമൂലം നിർദ്ദേശം നൽകിയിരുന്നതാണ്.ചില സിൻഡിക്കേറ്റ് അംഗങ്ങളും വിദ്യാർത്ഥി സംഘടനയും എതിർപ്പ് പ്രകടിപ്പിച്ചത് കൊണ്ടാണ് ബാനർ അഴിച്ചുമാറ്റാൻ രജിസ്ട്രാർ നടപടിയെടുക്കാത്തത്.ഇക്കാര്യം രേഖാമൂലം അറിയിക്കാൻ വൈസ് ചാൻസലർ രജിസ്ട്രാറോട് ആവശ്യപ്പെട്ടിട്ടുണ്ട്.