മലയിൻകീഴ്: മാറനല്ലൂർ ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ ഫാർമസിസ്റ്റിന്റെ ഒരു താത്കാലിക ഒഴിവുണ്ട്.യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 27ന് രാവിലെ 11 മുതൽ വാക്ക് ഇൻ ഇന്റർവ്യൂവിന് അസൽ രേഖകളുമായി മാറനല്ലൂർ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം.പ്രായം 20നും 40നും മദ്ധ്യേ.മാറനല്ലൂർ ഗ്രാമപഞ്ചായത്ത് നിവാസികൾക്കും മുൻ പരിചയമുള്ളവർക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ മാറനല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലോ വെബ്സൈറ്റോ സന്ദർശിക്കാമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.