
മലയിൻകീഴ്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിച്ച ചൊവ്വള്ളൂർ മച്ചിനാട് വീട്ടിൽ ആദർശ് മധുവിന്റെ (27) ഹൃദയ വാൽവുകൾ രണ്ട് കുട്ടികൾക്ക് ദാനം ചെയ്തു. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി മറ്റൊരാളുടെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ ബൈക്ക് തിരുമല അരയല്ലൂർ ഭാഗത്ത് മതിലിലിടിച്ചാണ് അപകടമുണ്ടായത്.ആദർശിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.ബൈക്ക് ഓടിച്ചയാൾക്കും അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു.ചൊവ്വാഴ്ച വൈകിട്ടായിരുന്നു മരണം.ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിലുള്ള കുട്ടികൾക്കാണ് ഹൃദയവാൽവുകൾ ദാനം ചെയ്തത്.അപകടത്തിൽ ദുരൂഹത ആരോപിച്ച് ആദർശ് മധുവിന്റെ (27)
ബന്ധുക്കൾ പൂജപ്പുര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.മധുസൂദനന്റേയും ശോഭനകുമാരിയുടെയും മകനാണ്.സഹോദരൻ: അനീഷ് മധു.