
കിളിമാനൂർ: അവയവ മാറ്റ ശസ്ത്രക്രീയയ്ക്ക് വിധേയനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വഞ്ചിയൂർ, ഇരമം, അക്കരവിളവീട്ടിൽ ലിജിൻ (26) ആണ് മരിച്ചത്. ഇരുവൃക്കകളും പാൻക്രിയാസും തകരാറിലായതിനെ തുടർന്ന് ഒന്നരമാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് കിഡ്നിയും പാൻക്രിയാസും മാറ്റിവെച്ചിരുന്നു. നിർധന കുടുംബമായിരുന്നു ഇവരുടേത്. ലക്ഷക്കണക്കിന് രൂപയാണ് ഉദാരമതികളുടെ അടക്കം സഹായത്തോടെ ചികിത്സക്കായി വിനിയോഗിച്ചത്. ശസ്ത്രക്രിയ വിജയമായിരുന്നുവെങ്കിലും തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി ആശുപത്രിയിൽ തുടരവെ ബുധനാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു. പിതാവ് സുരേഷ്. മാതാവ്: ലതിക.