milma

തിരുവനന്തപുരം: മിൽമ തിരുവനന്തപുരം യൂണിയനിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ തടഞ്ഞുവച്ച വോട്ടെണ്ണൽ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ചപ്പോൾ ഏഴ് സീറ്റിൽ വിജയിച്ച് എൽ.ഡി.എഫ് മുന്നിൽ. യു.ഡി.എഫിന് 6 സീറ്റ് ലഭിച്ചു . ഒരു സീറ്റിൽ വോട്ട് തുല്യമായതിനാൽ കോടതി ഉത്തരവ് അനുസരിച്ച് ഇന്ന് വീണ്ടും എണ്ണും.എൽ.ഡി.എഫ് ഇതിനായി ഹർജി നൽകിയിരുന്നു.

മുൻ കൺവീനറും കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി കേസിൽ റിമാൻഡിൽ കഴിയുന്ന സി.പി.ഐ നേതാവ് ഭാസുരാംഗനെ നീക്കിയതിനെ തുടർന്ന് കൺവീനറായ ആലപ്പുഴ പത്തിയൂർക്കാല ക്ഷീരോൽപാദക സഹകരണ സംഘം പ്രസി‍ഡന്റ് മണി വിശ്വനാഥ് മേഖല യൂണിയന്റെ ചെയർമാൻ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എൻ. ഭാസുരാംഗന്റെ മത്സര ഫലം പ്രഖ്യാപിച്ചിട്ടില്ല.

58 സംഘങ്ങളിൽ ‍അഡ്മിനിസ്ട്രേറ്റർ ഭരണമായതിനാൽ വോട്ടവകാശം കോടതി കയറിയിരുന്നു. ഒന്നര വർഷം മുൻപു നടത്തിയ തിരഞ്ഞെടുപ്പിന്റെ വോട്ട് എണ്ണി ഫലം പ്രാഖ്യാപിക്കാൻ കഴിഞ്ഞ ദിവസമാണ് കോടതി നിർദേശിച്ചത്.