തിരുവനന്തപുരം: അനന്തപുരം സഹകരണ സംഘം സംഘടിപ്പിച്ച സഹകാരി സംഗമം ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. അനന്തപുരം സഹകരണ സംഘം പ്രസിഡന്റ് എം.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ബാങ്കിന്റെ ലോഗോ പ്രകാശനം തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ നിർവഹിച്ചു. വെബ്‌സൈറ്റ് മുൻ ഡി.ജി.പി ഡോ.ടി.പി.സെൻകുമാറും നിക്ഷേപ സമാഹരണം സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ ഇ.നിസാമുദ്ദീനും ഉദ്ഘാടനം ചെയ്തു. കേരള ചേംബർ ഒഫ് കോമേഴ്സ് ചെയർമാൻ ബിജു രമേശ് 2024ലെ അനന്തപുരം സഹകരണ സംഘത്തിന്റെ കലണ്ടർ പ്രകാശനം ചെയ്തു. സഹകാർ ഭാരതി ദേശീയ സംഘടനാ സെക്രട്ടറി സഞ്ജയ് പാച്‌പോർ, ആർ.എസ്.എസ് പ്രാന്ത സഹകാര്യ വാഹ് ടി.വി.പ്രസാദ്ബാബു, അസിസ്റ്റന്റ് ഡയറക്ടർ ഷാജി കെ.ആർ, അനന്തപുരം സഹകരണസംഘം വൈസ് പ്രസിഡന്റ് വി.എസ്.അഭിലാഷ്, സെക്രട്ടറി ആർ.കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.