1

തിരുവനന്തപുരം: ചെന്നൈ ആശാൻ മെമ്മോറിയലിന്റെ 2022ലെ ആശാൻ സ്മാരക കവിതാ പുരസ്കാരത്തിന് കവി കുരീപ്പുഴ ശ്രീകുമാർ അർഹനായി. 1980 മുതൽ മലയാള കവിതാരംഗത്ത് നൽകിയ സമഗ്രസംഭാവനകളാണ് പുരസ്കാരത്തിന് അർഹനാക്കിയത്. പ്രൊഫ. എം.കെ.സാനു, പ്രൊഫ. എം.തോമസ് മാത്യു, ഡോ. പി.വി.കൃഷ്ണൻനായർ എന്നിവർ അടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 50,000 രൂപയും അച്യുതൻ കുടല്ലൂർ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം ജനുവരി 19ന് ചെന്നൈയിലെ ആശാൻ മെമ്മോറിയൽ അസോസിയേഷന്റെ അമ്മു സ്വാമിനാഥൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സമർപ്പിക്കും.