കണ്ണനല്ലൂർ: ചേരീക്കോണം രാജശ്രീയിൽ (നെല്ലിവിള) മുഖത്തല ശിവശങ്കരൻ (74, റിട്ട. അദ്ധ്യാപകൻ, മീനാക്ഷി വിലാസം ഗവ. എൽ.പി.എസ്, പേരൂർ) നിര്യാതനായി. കണ്ണനല്ലൂർ പബ്ലിക് ലൈബ്രറി വയോജന സമിതി, ബഹുജന കലാസാഹിത്യ വേദി ഭാരവഹിയായിരുന്നു. കെ.എസ്.ടി.എ മലപ്പുറം പരപ്പനങ്ങാടി, കുണ്ടറ സബ് ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടുണ്ട്. ഭാര്യ: രാജലക്ഷ്മി (റിട്ട. എച്ച്.എം, പരവൂർ കൂനയിൽ ഗവ. എൽ.പി.എസ്). മകൻ: ശ്രീരാജ് (ഗവ. ഐ.ടി.ഐ ചന്ദനത്തോപ്പ്). മരുമകൾ: നയന (ഗവ. എൽ.പി.എസ് നെടുമൺകാവ്). സഞ്ചയനം 24ന് രാവിലെ 7ന്.