വിതുര:സി.പി.എംവിതുര കെ.പി.എസ്.എം ബ്രാഞ്ച്കമ്മിറ്റിഅംഗവും സി.ഐ.ടി.യു നേതാവും,യുക്തിവാദിസംഘംപ്രവർത്തകനുമായ വിതുര കെ.പി.എസ് എം.ജംഗ്ഷൻ കെ.പി.ഭവനിൽ ആർ.കൃഷ്ണൻകുട്ടി (72) വിടവാങ്ങി. നേത്രദാനത്തിന് സമ്മതപത്രംനൽകിയിരുന്നതിനാൽ അദ്ദേഹത്തിന്റെ കണ്ണുകൾ ഇനിയുംജീവിക്കും.വിതുര മേഖലയിൽകമ്മ്യൂണിസ്റ്റ് പാർട്ടിയുടെവളർച്ചക്ക് അളവറ്റ പങ്ക് വഹിച്ച കൃഷ്ണൻകുട്ടി മിശ്രവിവാഹിതനായിരുന്നു. .വിവാഹത്തിന് മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ പങ്കെടുത്തിരുന്നു.നായനാരാണ് നവദമ്പതികൾക്ക് വരണമാല്യം എടുത്ത് നൽകിയത്.
പാർട്ടിയുടെ സമരമുഖങ്ങളിലെ മുൻനിരപോരാളിയുമായ കൃഷ്ണൻകുട്ടിഅനവധിസമരങ്ങൾക്കുംനേതൃത്വം നൽകിയിട്ടുണ്ട്.മരിച്ചാൽ കണ്ണുകൾ തിരുവനന്തപുരം നേത്രബാങ്കിന് നൽകുന്നതിനും,മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലെ വിദ്യാർത്ഥികൾക്ക് പഠനത്തിനും നൽകാൻ കൃഷ്ണൻകുട്ടി വർങ്ങൾക്ക് മുൻപ് സമ്മതപത്രം നൽകിയിരുന്നു.ഇന്നലെ പുലർച്ചയാണ് കൃഷ്ണൻകുട്ടി വിടവാങ്ങിയത്.ഉച്ചക്ക് ഒരുമണിയോടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ നൽകി.കൃഷ്ണൻകുട്ടിയുടെ ഭാര്യാപിതാവും,രക്തസാക്ഷിയുമായ മന്ത്രി എന്നപേരിലറിയപ്പെട്ടിരുന്ന ഗോപാലനും,ഭാര്യ ഗൗരിയും ഇതുപോലെ കണ്ണും,മൃതദേഹവും ദാനംചെയ് തിരുന്നു.
മുൻപഞ്ചായത്ത് മെമ്പറും,ജനാധിപത്യമഹിളാഅസോസിയേഷൻ നേതാവുമായ ജി.പുഷ്പലതയാണ് ഭാര്യ. മക്കൾ:കെ.പി.രഞ്ജിത്, പി.കെ.രജനി.മരുമക്കൾ: ശ്യാമ, ജോൺസൺ (യുക്തിവാദിസംഘം ജില്ലാകമ്മിറ്റിഅംഗം).കൃഷ്ണൻകുട്ടിയുടെ നിര്യാണത്തിൽമന്ത്രിമാരായവി.ശിവൻകുട്ടി, ജി.ആർ.അനിൽ,അടൂർപ്രകാശ് എം.പി,ജിസ്റ്റീഫൻ എം.എൽ.എ,ഡി.കെ.മുരളി എം.എൽ.എ,സി.പി.എം ജില്ലാസെക്രട്ടറി വി.ജോയി,വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എസ്.എൽ.കൃഷ്ണകുമാരി,വിതുരപഞ്ചായത്ത് പ്രസിഡൻറ് മഞ്ജുഷാആനന്ദ് തുടങ്ങിയവർ അനുശോചിച്ചു.
ഫോട്ടോ
ആർ.കൃഷ്ണൻകുട്ടി