1

തിരുവവനന്തപുരം: പുതുവത്സരം പ്രമാണിച്ച് ലുലു മാളിൽ ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ കിയോസ്ക് ആരംഭിച്ചു.ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണു ഭക്തൻ ഉദ്ഘാടനം ചെയ്തു. ടൈൽസിന്റെ മൊത്ത ഡിവിഷനെപ്പറ്റിയും പുതിയ 600ഒാളം മോഡലുകളിലുള്ള ടൈൽസിന്റെ വിലവിവരപ്പട്ടികയും കിയോസ്കിലുണ്ട്. ഡിസ്കൗണ്ട് കൂപ്പണും കിയോസ്കിൽനിന്ന് വിതരണം ചെയ്യുന്നുണ്ട്. ലുലു മാളിലെ കിയോസ്കിൽനിന്ന് കൂപ്പണുമായി എത്തുന്നവർക്ക് ഡിസ്കൗണ്ടുകളും സമ്മാനങ്ങളും ടൈൽസ് മൊത്തവിലയ്ക്ക് വാങ്ങാനുള്ള സൗകര്യങ്ങളും ഉണ്ടാകും. കജാരിയയുടെ ഏറ്റവും പുതിയ പ്രീമിയം ക്വാളിറ്റി ടൈൽസും വിലക്കുറവിൽ ന്യൂ രാജസ്ഥാൻ മാർബിൾസിൽനിന്ന് ലഭിക്കും. വിവരങ്ങൾക്ക് ലുലു മാളിലെ കിയോസ്കുമായോ ന്യൂ രാജസ്ഥാൻ മാർബിൾസ് ഷോപ്പുകളുമായോ ബന്ധപ്പെടണം.