ചിറയിൻകീഴ്: 'വിളക്കി'ന്റെ 196-ാമത് പ്രതിമാസ സാഹിത്യ സാംസ്‌കാരിക കൂട്ടായ്മ നാളെ വൈകിട്ട് 4.30 മുതൽ ശാർക്കര എസ്.സി.വി ബോയ്സ് ഹൈസ്‌കൂളിൽ നടക്കും. പ്രശസ്‌ത നടൻ ജി.കെ.പിള്ളയുടെ രണ്ടാം ചരമവാർഷികവും പ്രശസ്‌ത നാടക പ്രവർത്തകൻ ചിറയിൻകീഴ് ആർ.മോഹൻദാസിന്റെ പത്താം ചരമവാർഷികവും പ്രമാണിച്ച് അനുസ്‌മരണം നടക്കും. മുഖത്തല ശ്രീകുമാർ,അഡ്വ.വെൺകുളം ജയകുമാർ, ചിറയിൻകീഴ് ജോയി എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും. തുടർന്ന് ചിറയിൻകീഴ് ആർ.മോഹൻദാസിന്റെ 'വളയമില്ലാതെ' എന്ന ലേഖനം ചർച്ച ചെയ്യും.