തിരുവനന്തപുരം:ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ നേതൃത്വത്തിൽ കൊല്ലത്ത് 30ന് നടക്കുന്ന പീസ് കാർണിവലിന്റെ തീംസോംഗ് 'ശാന്തിമന്ത്രം' നാളെ രാത്രി 8.30ന് പട്ടം ആർച്ച് ബിഷപ്പ് ഹൗസിൽ കർദിനാൾ ബസേലിയോസ് മാർ ക്ലീമീസ് കാതോലിക്കാ ബാവയും ശശി തരൂർ എം.പിയും ചേർന്ന് പ്രകാശനം ചെയ്യുമെന്ന് ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ്ജ് സെബാസ്റ്റ്യൻ അറിയിച്ചു. പ്രഭാവർമ്മയുടേതാണ് ഗാനരചന.