തിരുവനന്തപുരം: സുഗതകുമാരി സ്മൃതിദിനാചരണം നാളെ വൈകിട്ട് 4ന് മാനവീയം വിഥിയിൽ നടക്കും.ഒ.എൻ.വി ഒാർമ്മയ്ക്കായി സുഗതകുമാരി നട്ട 'ഓർമ്മ' മരത്തിന് സമീപം സുഗതകുമാരിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചനയും ആദരാഞ്ജലിയും. തുടർന്ന് 4.30ന് തൈക്കാട് ഗാന്ധിഭവനിൽ സ്മൃതിസദസ്. ഗാന്ധിസ്മാരക നിധി ചെയർമാൻ ഡോ.എൻ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. നവതി ആഘോഷസമിതി ചെയർമാൻ കുമ്മനം രാജശേഖരൻ,മുൻചീഫ് സെക്രട്ടറി കെ.ജയകുമാർ,പന്ന്യൻ രവീന്ദ്രൻ,മുല്ലക്കര രത്നാകരൻ,പാലോട് രവി,ഡോ.ജി.ശങ്കർ,പ്രൊഫ.വി.ടി.രമ,ഡോ.സുബാഷ് ചന്ദ്ര ബോസ്,കെ.ഉദയകുമാർ,എൽ.പങ്കജാക്ഷൻ എന്നിവർ സംസാരിക്കും.മുരുകൻ കാട്ടാക്കട,ഗിരീഷ് പുലിയൂർ,കല്ലറ അജയൻ,ഡോ.ചിത്ര.ടി.നായർ,ഡോ. പി.ഹരികുമാർ,ബിന്ദു ദലീപ് രാജ് ,കരമന രഘു,അദിതി രഞ്ജിത്ത്,കൃഷ്ണപ്രിയ എന്നിവർ സുഗതകുമാരി കവിതകളാലപിക്കും.