vazha

ഉള്ളൂർ: ഉള്ളൂർ ജംഗ്ഷനിലെ നടപ്പാത ഇടിഞ്ഞ് താഴ്ന്നതോടെ അപകടമൊഴിവാക്കാൻ നാട്ടുകാർ കുഴിയിൽ വാഴ നട്ടു. നിരവധിപേർ ഉള്ളൂർ ബസ് സ്റ്റോപ്പിലേക്ക് പോകാൻ ആശ്രയിക്കുന്ന നടപ്പാത കഴിഞ്ഞ ദിവസമാണ് ഇടിഞ്ഞു താഴ്ന്നത്. വീട്ടുസാധനങ്ങളും വാങ്ങി നടന്നു പോകവെ അമ്മയുടെ കൈയും പിടിച്ച് നടന്ന ഏഴ് വയസുകാരൻ കുഴിയിൽ വീണ് പരിക്കേറ്റതോടെയാണ് പൊതുപ്രവർത്തകൻ ഉള്ളൂർ ജയന്റെ നേതൃത്വത്തിൽ നാട്ടുകാർ കുഴിയിൽ വാഴ നട്ടത്. കുഴിയുടെ വ്യാപ്തി നാൾക്കുനാൾ വർദ്ധിക്കുകയാണ്.എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി നടത്തി അപകടം ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.