
മലയിൻകീഴ് : മാറനല്ലൂർ പഞ്ചായത്തിലെ ഇടതു പക്ഷ ഭരണസമിതിയുടെ അഴിമതി,കെടുകാര്യസ്ഥത എന്നിവ ആരോപിച്ച് കോൺഗ്രസ് ഊരൂട്ടമ്പലം,മാറനല്ലൂർ മണ്ഡലം കമ്മിറ്റി സംയുക്തമായി സംഘടിപ്പിച്ച ധർണ ഡി.സി.സി.ജനറൽ സെക്രട്ടറി എം.ആർ.ബൈജു ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റുമാരായ ഊരൂട്ടമ്പലം വിജയൻ,ജാഫർഘാൻ,മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഇന്ദുലേഖ,സിന്ധു,രേഖ,ആന്റോ, നേതാക്കളായ വണ്ടന്നൂർ സദാശിവൻ,നക്കോട് അരുൺ, ഊരൂട്ടമ്പലം രാമചന്ദ്രൻ ജയേഷ് റോയ് എന്നിവർ സംസാരിച്ചു.