isro

തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രയാൻ 3ന് ബഹിരാകാശ വൈദഗ്ദ്ധ്യത്തിനുള്ള ഐസ്‌ലാൻഡിലെ ലീഫ് എറിക്‌സൺ ലൂണാർ പ്രൈസ് ലഭിച്ചു. ഇതുവരെ ആരും ലാൻഡ് ചെയ്യാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ നിഗൂഢതകൾ തേടിയുള്ള യാത്രയ്ക്കാണ് അവാർഡ്.
റെയ്ക്ജാവിക്കിലെ ഹുസാവിക് എക്സ്‌പ്ലൊറേഷൻ മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ഐസ്‌ലാൻഡ് പ്രസിഡന്റ് ഒലാഗൂർ റാഗ്‌നർ ഗ്രിംസണിൽ നിന്ന് ഐസ്‌ലാൻഡിലെ ഇന്ത്യൻ അംബാസഡർ ബാലസുബ്രഹ്മണ്യൻ ശ്യാം ഐ.എസ്.ആർ.ഒ.യ്‌ക്കു വേണ്ടി അവാർഡ് ഏറ്റുവാങ്ങി.

ലീഫ് എറിക്‌സൺ അവാർഡ്

വിവിധ മേഖലകളിലെ പര്യവേക്ഷണ നേട്ടങ്ങൾക്കായി ഹുസാവിക്ക് മ്യൂസിയം 2015മുതൽ വർഷം തോറും നൽകുന്നു. ക്രിസ്റ്റഫർ കൊളംബസിന്റെ പര്യവേക്ഷണത്തിന് 500 വർഷം മുമ്പ് അമേരിക്കൻ ഭൂഖണ്ഡത്തിൽ എത്തിയെന്ന് കരുതുന്ന ആദ്യ യൂറോപ്യനായ ലീഫ് എറിക്സണിന്റെ പേരിലാണ് അവാർഡ്.