തിരുവനന്തപും :കൺസ്യൂമർഫെഡിന്റെ ഈ വർഷത്തെ സഹകരണ ക്രിസ്‌മസ് പുതുവത്സര വിപണി ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.13 ഇനം നിത്യോപയോഗസാധനങ്ങളായ അരി (ജയ,കുരുവ,കുത്തരി )പച്ചരി,പഞ്ചസാര, ഉഴുന്ന് ചെറുപയർ,കടല,തുവരപ്പരിപ്പ് വൻപയർ,വൻകടല,മുളക്,മല്ലി വെളിച്ചെണ്ണ എന്നിവ സബ്സിഡി നിരക്കിൽ ലഭിക്കും.14 ജില്ല കേന്ദ്രങ്ങളിലായി 30 വരെയാണ് വിപണി സംഘടിപ്പിക്കുന്നത്.ഞായറാഴ്ചയും സബ്സിഡി വിപണി തുറന്നു പ്രവർത്തിക്കും.സബ്സിഡി സാധനങ്ങൾക്ക് പുറമേ മറ്റുള്ളസാധനങ്ങൾ പൊതുമാർക്കറ്റിനേക്കാൾ 40ശതമാനം വരെ വിലക്കുറവിൽ ലഭിക്കും.