
തിരുവനന്തപുരം:സ്‌മോൾ ഇൻഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഒഫ് ഇന്ത്യയും (സിഡ്ബി) കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡും (കിഫ്ബി) ചേർന്ന് 21ന് 6,499.96 കോടി രൂപയുടെ ബോണ്ടുകൾ പുറത്തിറക്കുമെന്ന് വിപണി വൃത്തങ്ങൾ അറിയിച്ചു.
സ്ഥാപനങ്ങളുടെ ടേം ഷീറ്റുകൾ പ്രകാരം മൊത്തം തുകയിൽ 3,500 കോടി രൂപ ഗ്രീൻഷൂ ഉൾപ്പെടെ സിഡ്ബി 5,000 കോടി രൂപയും കിഫ്ബി 1,499.96 കോടി രൂപയും സമാഹരിക്കും.
അടിസ്ഥാന ഇഷ്യൂ വലുപ്പത്തെക്കാൾ കൂടുതൽ ബോണ്ടുകൾ ഇഷ്യൂ ചെയ്യാനോ കൂടുതൽ ഫണ്ട് സ്വരൂപിക്കാനോ കമ്പനികളെ അനുവദിക്കുന്ന ഓവർ അലോട്ട്‌മെന്റ് ഓപ്ഷനാണ് ഗ്രീൻഷൂ.
സിഡ്ബിയുടെ ബോണ്ടുകൾ 3 വർഷം 4മാസം 22 ദിവസം അല്ലെങ്കിൽ 2027 മേയ് 14നും കിഫ്ബിയുടെ ബോണ്ടുകൾ 10 വർഷത്തിനുള്ളിലും കാലാവധി പൂർത്തിയാകും.