y

തൃപ്പൂണിത്തുറ: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ആൾ പിടിയിലായി. ആലുവ പൂക്കാട്ടുപടി മലയൻതുരുത്ത് കളപ്പുരയ്ക്കൽ സോണി ജോർജി​നെയാണ് (54) ഹിൽപാലസ് പൊലീസ് അറസ്റ്റുചെയ്തത്. എരൂർ സ്വദേശിനിയിൽനിന്ന് 35ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും നിരവധിയാളുകളിൽനിന്ന് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ഇയാൾക്കെതിരെ പല സ്റ്റേഷനുകളിലും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ഇൻസ്പെക്ടർ പി.എച്ച്. സമീഷിന്റെ നേതൃത്വത്തിൽ എസ്.ഐ രാജൻ വി. പിള്ള, സി.പി.ഒമാരായ അമൽ, അനൂപ്, കെ.പി. രതീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.