കാഞ്ഞങ്ങാട്: പ്രദേശത്ത് മയക്കുമരുന്ന് മൊത്തവിതരണം ചെയ്യുന്ന യുവാവ് അറസ്റ്റിൽ.
ജില്ലാ പൊലീസ് മേധാവി പി.ഐ ബിജോയുടെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ, ഇൻസ്‌പെക്ടർ കെ.പി ഷൈൻ, എസ്.ഐ സതീശൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ആണ് ഞാണിക്കടവിലെ അർഷാദ് (33) 27 ഗ്രാം എം.ഡി.എം.എയുമായി അതിഞ്ഞാലിൽ വെച്ച് പിടിയിലായത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്രഡിയിലെടുത്തു. പ്രതിക്കെതിരെ ഹോസ്ദുർഗ്, പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ ഒന്നിൽ കൂടുതൽ മയക്കു മരുന്ന് കേസുകൾ ഉണ്ട്. കാപ്പ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ ആയിരുന്ന പ്രതി മാസങ്ങൾക്കു മുൻപാണ് പുറത്തിറങ്ങിയത്. പൊലീസ് സംഘത്തിൽ ഇൻസ്‌പെക്ടർ പ്രേം സദൻ, എസ്.ഐ വിശാഖ്, പൊലീസുകാരായ ഗിരീഷ്, ദിലീഷ്, ജ്യോതിഷ് കിഷോർ, ഷൈജു പ്രണവ്, ഷിജിത് എന്നിവരും ഉണ്ടായിരുന്നു.