
തിരുവനന്തപുരം: പാർലമെന്റിൽ പ്രതിഷേധിച്ച 144 പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് എ.ഐ.സി.സി ആഹ്വാന പ്രകാരം ഡി.സി.സികളുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ ജനാധിപത്യ സംരക്ഷണ സദസ് സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.