വെള്ളറട: വെള്ളറടയിൽ ക്രിസ്മസ് ന്യൂഇയർ ആഘോഷം 23ന് തുടങ്ങി 31ന് സമാപിക്കും. ആഘോഷങ്ങളുടെ ഭാഗമായി ദീപാലങ്കാരം, പുൽക്കൂട്, മാസ്സ് കരോൾ, നൃത്തസന്ധ്യ, ക്രിസ്ത്യൻ ഗാനമേള, ക്രിസ്തുമസ് സമ്മാന വിതരണം, വിവിധ മേഖലകളിലുള്ളവരെ ആദരിക്കൽ എന്നിവ നടക്കും. 23ന് വൈകിട്ട് 5.30ന് ആഘോഷങ്ങളുടെ ഉദ്ഘാടനം ശശിതരൂർ എം.പി നിർവഹിക്കും. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം സി.കെ. ഹരീന്ദ്രൻ എം. എൽ.എ നിർവഹിക്കും. സോൾ വിന്നിംഗ് ചർച്ച് ഒഫ് ഇന്ത്യ ബിഷപ്പ് റൈറ്റ്: ഡോ. ഓസ്റ്റിൻ എം.എ പോൾ മുഖ്യാതിഥിയായിരിക്കും. ചലചിത്ര സംവിധായകൻ പ്രമോദ് പയ്യന്നൂർ മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസി‌ഡന്റ് എം. രാജ് മോഹൻ സമ്മാന വിതരണം നടത്തും. രാത്രി 7.30 മുതൽ നൃത്തസന്ധ്യ, 8. 30ന് ക്രസ്മസ് കരോൾ, 24ന് വൈകിട്ട് 5. 30ന് ഗാനമേള, തുടർന്ന് ക്രസ്മസ് രാത്രി. രാത്രി 7. 30ന് മൈം, കഥാപ്രസംഗം, വിവിധ കാലാപരിപാടികൾ, 25ന് വൈകിട്ട് 5 ന് ക്രിസ്മസ് രാവ്,​ 6ന് ക്രിസ്മസ് ദിനയോഗം, രാത്രി 7. 30ന് മ്യൂസിക് നൈറ്റ്, 26ന് വൈകിട്ട് 6ന് ആദരവ്, രാത്രി 7ന് ലൈറ്റ് മ്യൂസിക് പ്രോഗ്രാം, രാത്രി 8ന് വിവിധ പരിപാടികൾ, 31ന് രാത്രി 8ന് ന്യൂഇയർ ആഘോഷം.