
തിരുവനന്തപുരം: ഹൈക്കോടതിയിൽ ക്രിസ്മസ് അവധി ഡിസംബർ 23 മുതൽ ജനുവരി ഒന്നു വരെയായിരിക്കുമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറൽ അറിയിച്ചു. 26, 29 തീയതികളിൽ അവധിക്കാല സിറ്റിംഗുകൾ ഉണ്ടാകും.
അടിയന്തര പ്രാധാന്യമുള്ള കേസുകൾ അവധിക്കാല സിറ്റിംഗിൽ പരിഗണിക്കും. അവധിക്കാല ജഡ്ജിമാരായി ജസ്റ്റിസുമാരായ പി.ബി.സുരേഷ് കുമാർ, പി.ഗോപിനാഥ്, എ.എ.സിയാദ് റഹ്‌മാൻ, ബസന്ത് ബാലാജി, സി.ജയചന്ദ്രൻ, പി.ജി.അജിത്കുമാർ, ജോൺസൺ ജോൺ, ജി.ഗിരീഷ്, സി.പ്രദീപ് കുമാർ എന്നിവരെ ചീഫ് ജസ്റ്റിസ് നോമിനേറ്റ് ചെയ്തു.