
കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗ് ആറാം സെമസ്റ്റർ (റഗുലർ - 2020 സ്കീം - 2020 അഡ്മിഷൻ) ജനുവരി 2024 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
വിദൂരവിദ്യാഭ്യാസ വിഭാഗം 2023 അഡ്മിഷൻ ഒന്നാം സെമസ്റ്റർ പി.ജി പ്രോഗ്രാമുകളുടെ സ്റ്റഡി മെറ്റീരിയലുകൾ 22, 23, 26 ദിവസങ്ങളിൽ കാര്യവട്ടം ക്യാമ്പസിലെ വിദൂര വിദ്യാഭ്യാസവിഭാഗം ഓഫീസിൽ നിന്ന് കൈപ്പറ്റാം. കൈപ്പറ്റാത്തവർക്ക് തപാലിൽ അയയ്ക്കും. വെബ്സൈറ്റ്- www.ideku.net
എം.ജി സർവകലാശാലപരീക്ഷാ തീയതി
ഒന്നാം സെമസ്റ്റർ ബിവോക് (2023 അഡ്മിഷൻ റഗുലർ, 2021,2022 അഡ്മിഷനുകൾ ഇംപ്രൂവ്മെന്റ്, 2018 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് പുതിയ സ്കീം) പരീക്ഷകൾ ജനുവരി 9 ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (പുതിയ സ്കീം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2017 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്), ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി സൈബർ ഫോറൻസിക്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ് ഡിസംബർ 2023) പരീക്ഷകൾ ജനുവരി 4 ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റർ എംകോം, എം.എസ് സി, എം.എ, എം.സി.ജെ, എം.ടി.എ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം(സി.എസ്.എസ് 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023), ഒന്നാം സെമസ്റ്റർ എം.എൽഐബി.ഐ.എസ് സി (2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2020 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി ഡിസംബർ 2023) പരീക്ഷകൾ ജനുവരി 9 ന് ആരംഭിക്കും.
കണ്ണൂർ സർവകലാശാല കോളേജ് മാറ്റവും പുനഃപ്രവേശനവും
അഫിലിയേറ്റ് ചെയ്ത കോളേജുകളിലും സർവകലാശാലയുടെ പഠനവകുപ്പുകളിലും സെന്ററുകളിലും 2023 -24 അക്കാഡമിക വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനവും കോളേജുകളിൽ ബിരുദ പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് കോളേജ് മാറ്റവും അനുവദിക്കുന്നതിനായി ജനുവരി അഞ്ച് വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം.
പുനർമൂല്യനിർണയ ഫലം
രണ്ടാം സെമസ്റ്റർ ബിരുദ (ഏപ്രിൽ 2023) പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ. പൂർണ ഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും. റഗുലർ വിദ്യാർത്ഥികൾ പുതിയ മാർക്കുകൾ ചേർത്ത് ലഭിക്കുന്നതിനായി പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നാൽ ഈ ഫലം ലഭിച്ചതോടെ ബിരുദം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഫൈനൽ ഗ്രേഡ്/ മാർക്ക് കാർഡും, റിസൾട്ട് മെമ്മോയുടെ ഡൗൺലോഡ് ചെയ്ത പകർപ്പും സഹിതം, മാർക്ക് ലിസ്റ്റ് പുതുക്കി ലഭിക്കുന്നതിനുള്ള അപേക്ഷ ബന്ധപ്പെട്ട ടാബുലേഷൻ സെക്ഷനിൽ സമർപ്പിക്കണം.