mb-rajesh

തിരുവനന്തപുരം: നഗരസഭയിലെയും കോർപ്പറേഷനിലെയും സേവനങ്ങൾ സ്മാർട്ട് ഫോണിലൂടെ ലഭ്യമാകുന്ന കെ- സ്മാർട്ട് പദ്ധതി ജനുവരി ഒന്നു മുതൽ ആരംഭിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരളസദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വീടു വയ്‌ക്കാൻ പെർമിറ്റിന് അപേക്ഷിക്കുന്നവർ ചട്ടമനുസരിച്ച് അപേക്ഷ നൽകിയാൽ മിനുറ്റുകൾക്കകം പെർമിറ്റ് ലഭ്യമാക്കും. ചട്ടമനുസരിച്ചല്ല അപേക്ഷയെങ്കിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി മെസേജ് നൽകും. വിവാഹ രജിസ്ട്രേഷന് വീഡിയോ കാളിലൂടെ വധുവും വരനും ഹാജരായാൽ സർട്ടിഫിക്കറ്റ് ലഭിക്കും. നികുതിയടക്കാനും സാധിക്കും. പ്ളേസ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാനാകുന്ന കെ- സ്മാർട്ട് ആപ്പ് വഴിയാണ് സൗകര്യം ലഭ്യമാകുന്നത്. ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.