
വിഴിഞ്ഞം: വെങ്ങാനൂർ വിളക്കന്നൂർ ക്ഷേത്രത്തിന് സമീപം പരിക്കേറ്റ നിലയിൽ മയിലിനെ കണ്ടെത്തിയ സംഭവത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഘത്തെ കണ്ടയുടൻ മയിൽ പറന്നു. പരിക്കേറ്റ മയിൽ ദയനീയാവസ്ഥയിലെന്ന വാർത്ത ഇന്നലെ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പരുത്തിപ്പള്ളി റേഞ്ച് ഫോറസ്‌റ്റ് ബീറ്റ് ഓഫീസർ ജി.എസ്.റോഷ്‌നി,റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളായ എം.ശരത്ത്,എൻ.രാഹുൽ,വി.ടി.നിഷാദ് എന്നിവരുൾപ്പെട്ട സംഘമാണ് എത്തിയത്. മയിലിന് ഉയരത്തിൽ പറക്കാനാകുന്നുണ്ടെന്നും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മറ്റു ജന്തുക്കളിൽ നിന്നും ആക്രമണമുണ്ടായാൽ സ്വന്തം നിലയ്ക്ക് രക്ഷപ്പെടാനാകുന്ന സ്ഥിതിയാണുള്ളതെന്നും സംഘം അറിയിച്ചു.