കഴക്കൂട്ടം: കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്കൂളിന്റെ ഇരുപതാമത് വാർഷികാഘോഷം ഇന്ന് മേനംകുളം ജ്യോതിസ് ഓഡിറ്റോറിയത്തിൽ സി.ബി.എസ്.ഇ റീജിയണൽ ഡയറക്ടർ മഹേഷ് ഡി.ധർമാധികാരി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് നടക്കുന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് സീമാറാഫി അദ്ധ്യക്ഷത വഹിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 6.30 വരെ രണ്ടായിരത്തോളം വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാവിരുന്നും അഗ്രേപശ്യാമി എന്ന നവചേതനയുടെ വൈജ്ഞാനിക പ്രയാണത്തിന് നിറപ്പകിട്ടാർന്ന ചാരുതയുമേകും.