വെഞ്ഞാറമൂട്: വലിയകട്ടയ്ക്കലിൽ ബി.ജെ.പി പ്രവർത്തകൻ വിഷ്ണുവിനെ യാതൊരു പ്രകോപനവും കൂടാതെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു എന്നാരോപിച്ച് ബി.ജെ.പി മണ്ഡലം പ്രസിഡന്റ്‌ ആർ.വി. നിഖിലിന്റെ നേതൃത്വത്തിൽ വെഞ്ഞാറമൂട് ജംഗ്ഷനിൽ നിന്നും പൊലീസ് സ്റ്റേഷൻ വരെ പ്രതിഷേധ പ്രകടനം നടത്തി. വിഷ്ണുവും ബി.ജെ.പി മുക്കുന്നൂർ വാർഡ് മെമ്പർ വിപിനും കൂടി ബൈക്കിൽ വരേവ നാൽപത് പേരടങ്ങുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർ ബൈക്ക് തടഞ്ഞു നിറുത്തി ആക്രമിച്ചു എന്നാണ് പരാതി. ആക്രമികൾക്കെതിരെ പൊലീസ് കേസ് എടുക്കാത്തതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.