തിരുവനന്തപുരം:യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലുണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ 29 പ്രവർത്തകരെ റിമാൻഡ് ചെയ്തു.മ്യൂസിയം, കന്റോൺമെന്റ് പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് രണ്ട്‌ സ്ത്രീകളടക്കമുള്ളവരെ റിമാൻഡ്‌ ചെയ്തത്. പൊലീസിനെ ആക്രമിക്കൽ,പൊലീസ്‌ വാഹനം അടിച്ചുതകർക്കൽ, കസ്റ്റഡിയിലെടുത്ത പ്രതികളെ മോചിപ്പിക്കൽ തുടങ്ങിയവയാണ്‌ കുറ്റം.ആകെ 1.35 ലക്ഷത്തിന്റെ നാശനഷ്ടം ഉണ്ടായെന്നാണ് പൊലീസ്‌ റിപ്പോർട്ട്‌.ഫൈബർ ഷീൽഡുകൾ,ലാത്തി,ഫൈബർ ലാത്തി,ഹെൽമെറ്റുകൾ എന്നിവ യൂത്ത്‌ കോൺഗ്രസുകാർ മുളവടിയും പട്ടികയും ഉപയോഗിച്ച്‌ അടിച്ച്‌ തകർത്തിരുന്നു. ഈ ഇനത്തിൽ മാത്രം അര ലക്ഷത്തിന്റെ നഷ്ടമുണ്ടായതായി പൊലീസ്‌ കോടതിയെ അറിയിച്ചു.