തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ കെ റെയിൽ - സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുമ്പിൽ ഉപവസിക്കും.മുതിർന്ന കോൺണഗ്രസ് നേതാവ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും.എം.എൽ.എമാരായ ഡോ.എം.കെ.മുനീർ,​ കെ.കെ.രമ, എം.വിൻസന്റ്,​ ബി.ജെ.പി ജില്ലാപ്രസിഡന്റ് വി.വി.രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. ​സിൽവർ ലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കാനുള്ള വിജ്ഞാപനം പിൻവലിക്കുക,​പൊലീസ് എടുത്ത കള്ളക്കേസുകൾ പിൻവലിക്കുക,​മർദ്ദനത്തിനിരയായവർക്ക് നഷ്ടപരിഹാരം നൽകുക,​ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ച് ഉത്തരവിറക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരമെന്ന് സംസ്ഥാന ജനറൽ കൺവീനർ എസ്.രാജീവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.