
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിന്റെ 34-ാമത് വാർഷികാഘോഷം എ. ഹേമചന്ദ്രൻ (മുൻ ഡി.ജി.പി) ഉദ്ഘാടനം ചെയ്തു. ടി. ബാലകൃഷ്ണൻ (റിട്ട. ചെയർമാൻ ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര)ന്റെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സുനിൽ ചാക്കോ (പ്രിൻസിപ്പാൾ, ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ, വട്ടിയൂർക്കാവ്) വിദ്യാലയത്തിന്റെ പ്രവർത്തനങ്ങളുടെയും നേട്ടങ്ങളുടെയും റിപ്പോർട്ട് അവതരിപ്പിച്ചു. ശ്രീനിവാസൻ ( ഐ.എ.എസ് (റിട്ട്.) സെക്രട്ടറി ഭാരതീയ വിദ്യാഭവൻ, തിരു. കേന്ദ്ര), ശ്രീധർ (സി.എ), ട്രഷറർ ഭാരതീയ വിദ്യാഭവൻ, തിരു. കേന്ദ്ര, ജി.എൽ. മുരളീധരൻ (ഡയറക്ടർ ഭാരതീയ വിദ്യാഭവൻ, തിരു. കേന്ദ്ര) എന്നിവർ സമ്മാനദാനം നിർവഹിച്ചു. ഡോ. പുഷ്പ ആർ മേനോൻ (ചെയർ പേഴ്സൺ, ഭാരതീയ വിദ്യാഭവൻ തിരു. കേന്ദ്ര), സുധീർ കണക്കോട് (പ്രസിഡന്റ്, പി.ടി.എ) എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ നടന്നു.
ക്യാപ്ഷൻ...........
വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂളിന്റെ 34-ാമത് വാർഷികാഘോഷം മുൻ ഡി.ജി.പി എ. ഹേമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു