നെടുമങ്ങാട് : നവകേരള സദസ് നാടിനു വേണ്ടിയുള്ള ജനങ്ങളുടെ ഇടപെടലാണെന്നും പ്രതിപക്ഷ ബഹിഷ്കരണം എന്തിനാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നെടുമങ്ങാട് മണ്ഡലം നവകേരള സദസ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നാടിനെ മുന്നോട്ടു നയിക്കാൻ സമ്മതിക്കാത്ത കേന്ദ്ര സർക്കാരിന്റെ സമീപനത്തെയാണ് ഞങ്ങൾ എതിർക്കുന്നത്. അതിനെന്താണ് കോൺഗ്രസിനു വിഷമിക്കാനുള്ളത്. ഇതു കോൺഗ്രസിന് ബി.ജെ.പിയോടുള്ള മൃദു സമീ പനമാണ്.അതോടൊപ്പം നാട്ടിൽ പുരോഗതി ഉണ്ടാകരുതെന്ന മനോഭാവം കൂടിയാണ്. നാളെയെ കുറിച്ചുള്ള കരുതലാണ് നവ കേരള സദസ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിനെയും നന്മയെയും കാത്തുസൂക്ഷിക്കും : ജി.ആർ. അനിൽ

നെടുമങ്ങാട് നിയോജക മണ്ഡലത്തിന്റെ രൂപീകരണ കാലം തൊട്ടു നടന്നുവരുന്ന വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ചിലരുടെ ശ്രമമെന്നും നാടിന്റെ പൊതുവികസനത്തെയും നന്മയെയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.നവകേരള സദസിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി.