ആറ്റിങ്ങൽ: ആലങ്കോട് യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിന്റെ വീട് ഇന്നലെ രാത്രി ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആകമിച്ചു. വീടിന്റെ ജനാലയും കതകും തകർന്നു. പത്തോളം പേരാണ് ആക്രമിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലംകോട്ട് പ്രതിഷേധ പ്രകടനം നടത്തുകയും നവകേരള സദസിന്റെ ബോർഡുകൾ തകർക്കുകയും ചെയ്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ആറ്റിങ്ങൽ പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.