കിളിമാനൂർ: സ്വകാര്യ വ്യക്തി റോഡരികിലെ മരം മുറിച്ചതായി പരാതി. പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പാറ വാർഡിൽ ചാരുപാറ റോഡരികിൽ സ്ഥിതി ചെയ്തിരുന്ന അക്കേഷ്യ മരമാണ് അനധികൃതമായി മുറിച്ചുമാറ്റി കടത്താൻ ശ്രമിച്ചത്. കുറ്റക്കാർക്കെതിര കർശന നിയമനടപടി സ്വീകരിക്കണമെന്നു ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം പൊലീസിനോട് ആവശ്യപ്പെടുകയും പരാതി പഞ്ചായത്ത് സെക്രട്ടറി പൊലീസിന് നൽകുകയും ചെയ്‌തു.