കിളിമാനൂർ: കിളിമാനൂരിൽ സ്ഥാപിതമാകുന്ന സാംസ്കാരിക സംഘടനയായ "എഴുത്ത്, വായന,പഠനം" ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും ഇന്നും നാളെയും കിളിമാനൂർ രാജാ രവിവർമ്മ സാംസ്കാരിക നിലയത്തിൽ നടക്കും. ഇന്ന് വൈകിട്ട് 4ന് നടക്കുന്ന ഉദ്ഘാടന സമ്മേളനവും ചിത്ര പ്രദർശനത്തിന്റെ ഉദ്ഘാടനവും ഒ.എസ് അംബിക എം.എൽ.എ നിർവഹിക്കും. സംഘടനാ ചെയർമാൻ വിനോദ് വെള്ളല്ലൂർ അദ്ധ്യക്ഷത വഹിക്കും. ചെയർമാൻ ലാൽ ജി.വി.സ്വാഗതം പറയും. 4.30ന് തദേശിയ എഴുത്തുകാരുടെ സംഗമവും സംവാദവും (എഴുത്തിടം ),5.30ന് മുൻ ജഡ്ജും എഴുത്തുകാരനുമായ എസ്. സുദീപുമായി ചർച്ച (എഴുത്തിന്റെ ഇടതിടം),7ന് മൈത്രയനുമായി അഭിമുഖം.നാളെ ഉച്ചക്ക് 2ന് ക്വിസ് മത്സരം,വൈകിട്ട് 5ന് പ്രൊഫ.വി.കാർത്തികേയൻ നായർ വായനയിലെ മാനവിക എന്ന വിഷയത്തിൽ സംസാരിക്കുന്നു.6.30ന് സംഗീത നിശ (വാസന്ത പ്രവാഹങ്ങൾ).