cm-press-meet

മലയിൻകീഴ്: നവകേരള സദസിനെതിരായ പ്രതിപക്ഷ നീക്കം നാടിനെതിരായ നീക്കമാണെന്നും നവകേരള സദസിന് ലഭിക്കുന്ന ജനങ്ങളുടെ പിന്തുണ പ്രതിപക്ഷത്തെ അസ്വസ്ഥമാക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കാട്ടാക്കടയിലെ നവകേരള സദസിന് മുന്നോടിയായി തൂങ്ങാംപാറ കാളിദാസ കൺവെൻഷൻ സെന്ററിൽ ഇന്നലെ രാവിലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.തിരുവനന്തപുരത്തെ അക്രമങ്ങൾ അസ്വസ്ഥതയുടെ പ്രതിഫലനമാണ്.അക്രമങ്ങൾ തിരുത്താൻ പറ്റുമെങ്കിൽ പ്രതിപക്ഷം തിരുത്തണം. നവകേരള സദസിന്റെ ബാനറുകൾ വ്യാപകമായി നശിപ്പിച്ചു.നവകേരളസദസ് ബസിന് നേരെ ചാടിയും ഷൂസ് എറിഞ്ഞും പ്രതിഷേധിച്ചവർ ഇപ്പോൾ
മുളകുപൊടിയും ഗോലിയുമാണ് പൊലീസിനെതിരെ ഉപയോഗിച്ചത്. ലോകമാകെ ആദരിക്കുന്ന ഇ.എം.എസിനെ ഗുണ്ടയെന്നു കോൺഗ്രസ് നേതാക്കൾ അധിക്ഷേപിച്ചത് അവരുടെ സംസ്കാരത്തിന്റെ ഭാഗമാണ്. കോൺഗ്രസ് നേതൃത്വം അങ്ങനെയായിപോയി.നവകേരള സദസിലേത്തുന്ന ജനങ്ങളുടെ ഒഴുക്ക് അത് ബഹിഷ്ക്കരിച്ചവർക്ക് വലിയ
തിരിച്ചടിയായി. നവകേരളസദസിനെതിരായ പ്രതിപക്ഷത്തിന്റെ കുറ്റവിചാരണ സദസിൽ കോൺഗ്രസുകാർപോലും പങ്കെടുക്കുന്നില്ല.നവകേരള സദസും കുറ്റ വിചാരണ സദസും കടലും കടലാടിയും പോലെയാണ്. യൂത്ത് കോൺഗ്രസ് നടത്തിയ ഡി.ജി.പി ഓഫീസ് മാർച്ചിൽ അക്രമം കാട്ടിയതിനെ മുഖ്യമന്ത്രി

വിമർശിച്ചു.നവകേരള സദസ് അവസാനിക്കുന്നതോടെ കേരള വികസനത്തിന്റെ പൂർണരൂപം കിട്ടും. ഇന്ത്യാ സ്കിൽസ് റിപ്പോർട്ടിൽ
കേരളമാണ് ഒന്നാമത്.രാജ്യത്തെ നഗരങ്ങളിൽ കൊച്ചി രണ്ടാം സ്ഥാനത്തും തിരുവനന്തപുരം നാലാം സ്ഥാനത്തുമാണ്.തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളിൽ കേരളത്തിന് രണ്ടാം സ്ഥാനമാണ്.കമ്പ്യൂട്ടർ സ്കിൽസിൽ കേരളം മൂന്നാം സ്ഥാനത്താണ്.ഐ.ടി.മേഖലയിലെ വളർച്ചയാണ് ഈ നേട്ടം കാണിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.വാർത്താ സമ്മേളനത്തിൽ മന്ത്രിമാരായ ആന്റണിരാജു, കെ.രാധാകൃഷ്ണൻ, ജി.ആർ.അനിൽ, വീണജോർജ്, കെ.കൃഷ്ണൻകുട്ടി, കെ.രാജൻ,വി.ശിവൻകുട്ടി,സജിചെറിയാൻ എന്നിവരും പങ്കെടുത്തു.

 റി​യാ​സി​ന് ​മൂ​ക്കാ​തെ പ​ഴു​ത്ത​തി​ന്റെ​ ​കു​ഴ​പ്പം​:​ ​സ​തീ​ശൻ

മ​ന്ത്രി​ ​മു​ഹ​മ്മ​ദ് ​റി​യാ​സി​ന് ​മൂ​ക്കാ​തെ​ ​പ​ഴു​ത്ത​തി​ന്റെ​ ​കു​ഴ​പ്പ​ ​മാ​ണെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ന്റെ​ ​പ​രി​ഹാ​സം.​ ​മാ​നേ​ജ്മെ​ന്റ് ​ക്വാ​ട്ട​യി​ൽ​ ​മ​ന്ത്രി​യാ​യ​ ​ആ​ൾ​ ​സൂ​പ്പ​ർ​ ​മു​ഖ്യ​മ​ന്ത്രി​ ​ച​മ​ഞ്ഞ് ​ഇ​ങ്ങോ​ട്ടു​ ​വ​രേ​ണ്ട.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന് ​സ​മ​രം​ ​ചെ​യ്ത് ​പ​രി​ച​യ​മി​ല്ലെ​ന്ന​ ​റി​യാ​സി​ന്റെ​ ​പ​രാ​മ​ർ​ശ​ത്തോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​സ​തീ​ശ​ൻ.​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​സ്വാ​ധീ​ന​ത്തെ​ ​കു​റി​ച്ച് ​അ​ള​ക്കേ​ണ്ട.​ ​കേ​ര​ള​ത്തി​ലെ​ ​റോ​ഡു​ക​ളി​ലെ​ ​കു​ഴി​ ​എ​ത്ര​യെ​ന്ന് ​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​എ​ണ്ണി​യാ​ൽ​ ​മ​തി.

 മു​ഖ്യ​മ​ന്ത്രി മാ​പ്പ് ​പ​റ​യ​ണ​മെ​ന്ന് ​ചെ​ന്നി​ത്തല

കു​ട്ടി​ക​ളെ​ ​മ​ർ​ദ്ദി​ക്കാ​ൻ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത​ ​മു​ഖ്യ​മ​ന്ത്രി​ ​മാ​പ്പ് ​പ​റ​യ​ണ​മെ​ന്ന് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​ന​വ​കേ​ര​ള​ ​സ​ദ​സ് ​എ​ന്ന​ ​ദു​ര​ന്തം​ ​അ​വ​സാ​നി​ക്കു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​കു​ട്ടി​ക​ളെ​ ​ആ​ക്ര​മി​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​അ​ഹ്വാ​നം​ ​ചെ​യ്യു​ന്ന​ത് ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​ ​സം​ഭ​വ​മാ​ണ്.​ ​പൂ​രം​ ​പ്ര​ദ​ർ​ശ​ന​ത്തി​ന്റെ​ ​ത​റ​വാ​ട​ക​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​നീ​ക്കം​ ​ജ​ന​ത്തോ​ടു​ള്ള​ ​വെ​ല്ലു​വി​ളി​യാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.