general

ബാലരാമപുരം:അന്തിയൂർ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് ഉദ്ഘാടനം സി.പി.എം നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ നിർവഹിച്ചു.ബാലരാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ അദ്ധ്യക്ഷനായി.ബാലരാമപുരം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ,നെയ്യാറ്റിൻകര സഹകരണസംഘം ഓഡിറ്റ് അസിസ്റ്റന്റ് ഡയറക്ടർ എസ്.വിജയൻ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വസന്തകുമാരി,അഖില,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാമില ബീവി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വത്സലകുമാരി,കെ. സുധാകരൻ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ മോഹനൻ നായർ,രെജു,മുരളീധരൻ നായർ,​ബാങ്ക് പ്രസിഡന്റ് എസ്. ജയചന്ദ്രൻ സ്വാഗതവും സെക്രട്ടറി സുജീഷ് .എസ് നന്ദിയും പറഞ്ഞു.