
കുന്ദമംഗലം: മന്ത്രവാദ ചികിത്സയുടെ മറവിൽ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച മന്ത്രവാദിയെ കുന്ദമംഗലം പൊലീസ് സ്റ്റേഷൻ ഹൗസ്ഓഫീസർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം കാവന്നൂർ തൃപ്പനച്ചി നെല്ലിച്ചു വട് സിദ്ദീഖിയാ മൻസിൽ അബ്ദുറഹിമാനെ (32 )യാണ് കുന്ദമംഗലം പൊലീസ് വീട്ടിൽ നിന്നും പിടികൂടിയത്. ഡിസംബർ 9ന് വീട്ടിലെത്തിയ ഭർതൃമതിയായ സ്ത്രീയെ അസുഖം മാറ്റിത്തരാം എന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് മടവൂരിലെത്തിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ മറ്റൊരു സ്ത്രീക്കൊപ്പമാണ് ഇവരെ കൊണ്ടുവന്നത്. റൂമിൽ വച്ച് സ്ത്രീയോട് മോശമായി പെരുമാറുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നത്രേ. സ്ത്രീയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്.