arest-johnson

മറ്റത്തൂർ: ക്രിസ്മസ് ന്യൂ ഇയർ ഡ്രൈവിന്റെ ഭാഗമായി നടത്തിയ തെരച്ചിലിൽ രണ്ട് വീടുകളിൽ നിന്നായി 90 ലിറ്റർ വാഷും ഒരാളെയും എക്സൈസ് പിടികൂടി. കോടാലി പച്ചയിൽ ജോൺസനെ (59) ആണ് വീട്ടിൽ നിന്നും 40 ലിറ്റർ വാഷ് സഹിതം എക്‌സൈസ് ഇൻസ്‌പെക്ടർ എ.ബി. പ്രസാദും സംഘവും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ജോൺസനെ റിമാൻഡ് ചെയ്തു.

കൂടാതെ മറ്റൊരു അബ്കാരി കേസിൽ കോടാലി പച്ചയിൽ ഡേവിസിന്റെ വീട്ടിൽ നിന്നും 50 ലിറ്റർ വാഷ് എക്‌സൈസ് സംഘം പിടികൂടി. ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് പാർട്ടി കേസെടുത്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.ജി. അനൂപ് കുമാർ, പി.എം. ബാബു, എ. സന്തോഷ്, സി.ഇ.ഒമാരായ, എ.ടി. ഷാജു, വി.വി. ബിന്ദുരാജ്, സി.വി. രാജേന്ദ്രൻ, വനിത സി.ഇ.ഒ എൻ.എൽ. നിത്യ, ഡ്രൈവർ മുഹമ്മദ് ഷാൻ എന്നിവരും എക്‌സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.