
വാമനപുരം: വാമനപുരം കിസാൻ സർവീസ് സൊസൈറ്റി വാമനപുരം കച്ചേരി ജംഗ്ഷനിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ്,ദന്തപരിശോധന ക്യാമ്പ്,കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനം, യന്ത്രവത്കൃത കാർഷികോപകരണങ്ങളുടെ പ്രദർശനം,മില്ലറ്റ് സെമിനാർ എന്നിവ സംഘടിപ്പിച്ചു. കിസാൻ സർവീസ് സൊസൈറ്റി പ്രസിഡന്റ് താളിക്കുഴി ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്തംഗം ബിൻഷാ ബി.ഷറഫ് ഉദ്ഘാടനം ചെയ്‌തു. കിസാൻ സർവീസസ് സൊസൈറ്റി ജനറൽ സെക്രട്ടറി എസ്.രമേഷ് സ്വാഗതം പറഞ്ഞു. കിസാൻ സർവീസ് സൊസൈറ്റി ദേശീയ ജനറൽ സെക്രട്ടറി എസ്.സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. വാമനപുരം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ പി.ബിനിതകുമാരി,കിസാൻ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് ജി.സോമശേഖരൻ നായർ,കല്ലറ യൂണിറ്റ് പ്രസിഡന്റ് ഗോപകുമാർ നന്ദി പറഞ്ഞു.